Monday, February 11, 2013

Premam

എന്താണ് പ്രേമം?
വാലന്‍ന്റൈന്‍സ് ദിനത്തില്‍ സമ്മാനം കൈമാറാനുള്ള കാരണം ,
അവളെ ചുംബിക്കുവാനുള്ള എളുപ്പവഴി ,
അവനെ എ ടി എം  ആക്കുവാന്‍ ഒരു മാര്‍ഗം ,
ഒരു വിശ്രമവേള വിനോദം,
ഒരു തമാശ ,
ഒരു വേദന,
ഒരു അനിര്‍വചീയ അനുഭവം,
രതിയുടെ ഒഫീഷ്യല്‍ കവെരിംഗ് ലെറ്റര്‍,
ഒരു പങ്കുവക്കല്‌ ,
ഒരു രോദനം ,
ഇരു ഹൃദയങ്ങളുടെ യുഗ്മഗാനം ,
രണ്ടു പേരുടെ പൊതുവായ രാഗം,
കല്യാണം വരെയുള്ള സ്വപ്നലോകജീവിതം,
അനന്തം,
ആനന്തം,
കണ്ണീര്‍,
കവിത,
സത്യം,
മിഥ്യ,
എന്നെ നീ അറിയുന്ന പോല്‍ നിന്നെ ഞാന്‍ അറിയുന്നുവെന്ന ഗാനം,
പോര്‍,
ഈശ്വരന്‍-:;
- ഇതെല്ലാമാണോ പ്രേമം,
ഇതിലോന്നുമല്ല പ്രേമമെങ്കില്‍ എന്താണത്,
ഇതിലോന്നാണെങ്കില്‍ ഏതായിരിക്കുമത് ?

നീ പ്രണയിക്കുന്നുവോ,
അങ്ങനെ നിനക്ക് തോന്നുന്നുവോ?

എങ്കില്‍ പറയു-
നീ കരയാരുണ്ടോ,
പ്രണയമെന്ന വികാരത്തില്‍ നിന്റെ കണ്ണുകള്‍ ഈറന്‍ അണിഞ്ഞിട്ട് ഉണ്ടോ ,
നീ വിവശമാകാരുണ്ടോ?

നിന്നെ നീ തന്നെ മനസ്സിലാക്കിയപ്പോള്‍ നിന്നില്‍ എന്തുളവായോ -
അതത്രെ പ്രേമം! 

Sunday, August 28, 2011

Enikki bhranthaanu

ഉന്മാദ രാജ്യം !
-------------------------------------------------------------------------------
എനിക്ക് ഭ്രാന്താണ് , മുഴുത്ത ഭ്രാന്ത്;
ഞാന്‍ പാടുന്നുണ്ട്, കളിക്കുന്നുണ്ട്, മിണ്ടുന്നുണ്ട്, മണ്ടുന്നുണ്ട്, ചാടുന്നുണ്ട്,
ഓടുന്നുണ്ട്, കരയുന്നുണ്ട്, ശപിക്കുന്നുണ്ട്, ചിരിക്കുന്നുണ്ട്,
തിന്നുന്നുണ്ട്, ഉറങ്ങുന്നുണ്ട്, എഴുതുന്നുണ്ട്, വായിക്കുന്നുണ്ട്.
ഞാന്‍ എപ്പോള്‍ ഉറങ്ങുന്നുവെന്നു ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ചുറ്റിനും എല്ലാരും ഉറങ്ങുന്നു,
ഞാന്‍ പാട്ട് പാടുമ്പോള്‍ അവര്‍ ചോറ് ഉണ്ണുന്നു
എനിക്ക് വിശക്കുമ്പോള്‍ അവര്‍ക്ക് പാടണം
ഞാന്‍ കരയുമ്പോള്‍ അവര്‍ ചിരിക്കുന്നു
അവര്‍ കരയുമ്പോള്‍ എനിക്ക് ചിരി വരും, അവര്‍ ശപിക്കും-
ഞാന്‍ മണ്ടിക്കൊണ്ട് ഓടും, ഓടിക്കളിക്കും,
ചാടും, അവരെന്നെ തൊഴിക്കും
ഞാനവരെ ശപിക്കും
ഭ്രാന്ത് അവര്‍ക്കല്ലേ?
അവര്‍ പിറുപിറുക്കുന്നത് കണ്ടിട്ടുണ്ടോ
ഭ്രാന്ത് എനിക്കാണോ,
അവര്‍ തല്ലി ചാകുന്നുണ്ടല്ലോ, അതു ഭ്രാന്തല്ലെന്നോ ?
കൊള്ളാം!
ഭ്രാന്തര്‍ക്കിടയില്‍ ഞാനാര് ? രാജന്‍ ! മഹാരാജന്‍ !
------------------------------------------------------------------------------