Sunday, August 28, 2011

Enikki bhranthaanu

ഉന്മാദ രാജ്യം !
-------------------------------------------------------------------------------
എനിക്ക് ഭ്രാന്താണ് , മുഴുത്ത ഭ്രാന്ത്;
ഞാന്‍ പാടുന്നുണ്ട്, കളിക്കുന്നുണ്ട്, മിണ്ടുന്നുണ്ട്, മണ്ടുന്നുണ്ട്, ചാടുന്നുണ്ട്,
ഓടുന്നുണ്ട്, കരയുന്നുണ്ട്, ശപിക്കുന്നുണ്ട്, ചിരിക്കുന്നുണ്ട്,
തിന്നുന്നുണ്ട്, ഉറങ്ങുന്നുണ്ട്, എഴുതുന്നുണ്ട്, വായിക്കുന്നുണ്ട്.
ഞാന്‍ എപ്പോള്‍ ഉറങ്ങുന്നുവെന്നു ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ചുറ്റിനും എല്ലാരും ഉറങ്ങുന്നു,
ഞാന്‍ പാട്ട് പാടുമ്പോള്‍ അവര്‍ ചോറ് ഉണ്ണുന്നു
എനിക്ക് വിശക്കുമ്പോള്‍ അവര്‍ക്ക് പാടണം
ഞാന്‍ കരയുമ്പോള്‍ അവര്‍ ചിരിക്കുന്നു
അവര്‍ കരയുമ്പോള്‍ എനിക്ക് ചിരി വരും, അവര്‍ ശപിക്കും-
ഞാന്‍ മണ്ടിക്കൊണ്ട് ഓടും, ഓടിക്കളിക്കും,
ചാടും, അവരെന്നെ തൊഴിക്കും
ഞാനവരെ ശപിക്കും
ഭ്രാന്ത് അവര്‍ക്കല്ലേ?
അവര്‍ പിറുപിറുക്കുന്നത് കണ്ടിട്ടുണ്ടോ
ഭ്രാന്ത് എനിക്കാണോ,
അവര്‍ തല്ലി ചാകുന്നുണ്ടല്ലോ, അതു ഭ്രാന്തല്ലെന്നോ ?
കൊള്ളാം!
ഭ്രാന്തര്‍ക്കിടയില്‍ ഞാനാര് ? രാജന്‍ ! മഹാരാജന്‍ !
------------------------------------------------------------------------------